Image

തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഡിജിപി

Published on 22 April, 2019
തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഡിജിപി


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. തെരഞ്ഞെടുപ്പ്‌ തടസപ്പെടുത്തുക ലക്ഷ്യത്തോടെ സംഘം ചേരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി എല്ലാ പോളിംഗ്‌ ബൂത്തുകളിലും പരിസരങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായും ഡിജിപി പറഞ്ഞു.


കാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന്‌ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്‌. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പോലീസ്‌ സംഘം പട്രോളിംഗ്‌ ബെഹ്‌റ പറഞ്ഞു.

വനിതാ വോട്ടര്‍മാര്‍ക്ക്‌ സ്വതന്ത്രമായും നിര്‍ഭയമായും വോട്ട്‌ ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3,500 ലേറെ വനിതാ പോലീസുകാരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന്‌ ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക