Image

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

Published on 23 April, 2012
എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്തു ചെയ്യുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ജൂലൈ 23ന് അകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നോട്ടീസ്. നിലവിലുള്ള എന്‍ഡോസള്‍ഫാന്റെ അളവ് സുപ്രീംകോടതിയെ അറിയിക്കണം.

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന കാര്യം കോടതി അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക