Image

'കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും വോട്ട് ചെയ്യരുത്'- വിദര്‍ഭയില്‍ നിന്ന് ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്

Published on 23 April, 2012
'കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും വോട്ട് ചെയ്യരുത്'- വിദര്‍ഭയില്‍ നിന്ന് ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് വിദര്‍ഭയിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. യവാത്മല്‍ ജില്ലയില താമസിച്ചിരുന്ന ഈ കര്‍ഷകന്‍ കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും വോട്ട് ചെയ്യരുതെന്നും അവര്‍ കര്‍ഷകരെ ശ്രദ്ധിക്കുകയില്ലെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കോത്‌വാഡയിലെ സ്വന്തം വീട്ടില്‍ വിഷം കഴിച്ച് മരിച്ച 45 കാരന്‍ ഗജനന്‍ ഘോഡേക്കര്‍ എടുത്ത ഒരുലക്ഷം രൂപ കര്‍ഷക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെയായിരുന്നുആത്മഹത്യ ചെയ്തത്. മകളുടെ വിവാഹം നടത്തി വന്‍ കടത്തിലായ ഗജാനന്‍ അടുത്തിടെ ഒരു ട്രാക്ടര്‍ കൂടി വാങ്ങിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക