Image

ഐശ്വര്യയുടെ പേരില്‍ ബച്ചന്‍ കുടുംബം കോളജ് തുടങ്ങുന്നു

Published on 23 April, 2012
ഐശ്വര്യയുടെ പേരില്‍ ബച്ചന്‍ കുടുംബം കോളജ് തുടങ്ങുന്നു
ബരാബാങ്കി: യു.പിയില്‍ ഐശ്വര്യ റായി ബച്ചന്റെ പേരില്‍ കോളജ് സ്ഥാപിക്കുന്നു. ഫത്തേപ്പുരിലെ ദൗലത്പുരിലാണ് ഭര്‍തൃപിതാവും മെഗാസ്റ്റാറുമായ അമിതാഭ് ബച്ചന്റെ സേവാ സന്‍സ്ഥാന്‍ കോളജ് സ്ഥാപിക്കുന്നത്. പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതാഭ് ബച്ചന്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ദൗലത്പുര്‍ ഗ്രാമത്തലവന്‍ അമിത് സിംഗിനെ സന്‍സ്ഥാന്റെ മാനേജരായി നിയമിച്ചിട്ടുണ്ട്. ഇന്റര്‍മിഡിയേറ്റ് കോഴ്‌സ് മാത്രമുള്ള കോളജ് ആയിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. പിന്നീട് ബിരുദതലത്തിലേക്കു കോളജ് ഉയര്‍ത്തും. 

കോളജ് നിര്‍മാണത്തിനുള്ള ചുമതല മൂന്നു വര്‍ഷം മുമ്പു നടി ജയപ്രദയുടെ നിഷ്താ ഫൗണ്ടേഷനെ ഏല്‍പ്പിച്ചിരുന്നു. അവര്‍ നടപടികളൊന്നും സ്വീകരിക്കാത്ത സാചര്യത്തിലാണു ഗ്രാമീണര്‍ അമിതാഭ് ബച്ചന്‍ സേവാ സന്‍സ്ഥാന്‍ രൂപവത്കരിച്ചു നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നതെന്നു ഗ്രാമത്തലവന്‍ പറഞ്ഞു. ഈ വര്‍ഷം നിര്‍മാണം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക