Image

സിംഗ്‌വിയുടേത് ഉചിതമായ നടപടിയെന്ന് കോണ്‍ഗ്രസ്

Published on 23 April, 2012
സിംഗ്‌വിയുടേത് ഉചിതമായ നടപടിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സിഡി വിവാദത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി വക്താവ് സ്ഥാനവും രാജിവച്ച അഭിഷേക് മനു സിംഗ്‌വിയുടെ നടപടി ഉചിതമായ തീരുമാനമാണെന്ന് കോണ്‍ഗ്രസ്. ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ പാര്‍ട്ടിയ്ക്ക് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാനാണ് സിംഗ്‌വി രാജിവെച്ചതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. എന്നാല്‍ രാജിവെയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ദ്വിവേദി മറുപടി നല്‍കിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക