Image

ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം ജൂണ്‍ 22-ന്

ജോയിച്ചന്‍ പുതുക്കുളം Published on 29 April, 2019
ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം ജൂണ്‍ 22-ന്
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ പതിനെട്ടാമത് കുടുംബ സംഗമം ജൂണ്‍ 22-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തും. സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 W St. Charles Rd, Bellwood) ഡിന്നോറുകൂടി പ്രോഗ്രാം ആരംഭിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍, ഈ പ്രോഗ്രാമില്‍ നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിലെ നിര്‍ധനരായവര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുവാന്‍ വിനിയോഗിക്കുന്നു.

കുടുംബ സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ക്രൈസ്തവ രംഗത്തെ ആത്മീയ നേതാക്കള്‍ പങ്കെടുക്കും. ചിക്കാഗോയിലെ 15 ദേവാലയങ്ങളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ സ്കിറ്റ്, നൃത്തം, ഗാനം എന്നീ മനോഹരമായ കലാപരിപാടികള്‍ അവതരിപ്പിക്കും. ഈ സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും കൂട്ടായ്മയിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി ഫാ. തോമസ് മുളവനാല്‍ ചെയര്‍മാനായും, ബഞ്ചമിന്‍ തോമസ്, സിബിള്‍ ഫിലിപ്പ് എന്നിവര്‍ കണ്‍വീനേഴ്‌സായും, ഷീബാ മാത്യു പ്രോഗ്രാം കോര്‍ഡിനേറ്റായും പ്രവര്‍ത്തിക്കുന്നു. കൂടാതെ 25 പേര്‍ അടങ്ങുന്ന സബ് കമ്മിറ്റിയും പ്രോഗ്രാമിനു നേതൃത്വം നല്‍കുന്നു.

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരും, ഫാ. ബാബു മഠത്തില്‍പറമ്പില്‍ (പ്രസിഡന്റ്), റവ. സുനീത് മാത്യു (വൈസ് പ്രസിഡന്റ്), മാത്യു ജോര്‍ജ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍)എന്നിവരും എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്ന നിലയില്‍ നേതൃത്വം നല്‍കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക