Image

കാലിക്കറ്റ് സര്‍വകലാശാല ഭൂമി കുംഭകോണം: വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി

Published on 24 April, 2012
കാലിക്കറ്റ് സര്‍വകലാശാല ഭൂമി കുംഭകോണം: വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഭൂമി കുംഭകോണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെയും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും ഒത്താശയോടെ ഹംസ എന്നയാള്‍ വിസിയെ സ്വാധീനിച്ച് ഭൂമി സ്വന്തമാക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക