Image

ടു ജി : പുനര്‍ലേലം നടത്താനുള്ള സമയപരിധി നീട്ടി

Published on 24 April, 2012
ടു ജി : പുനര്‍ലേലം നടത്താനുള്ള സമയപരിധി നീട്ടി
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം പുനര്‍ലേലം നടത്താനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നല്‍കി. ഓഗസ്റ്റ് 31 വരെയാണ് തീയതി നീട്ടിയത്. ജൂണ്‍ രണ്ടായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.

മുന്‍ ടെലികോം മന്ത്രി എ. രാജയുടെ കാലത്ത് വിതരണം ചെയ്ത 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്‌പെക്ട്രം പുനര്‍ലേലം നടത്താനും കോടതി നിര്‍ദേശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക