Image

അഫ്ഗാനില്‍ 20 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

Published on 24 April, 2012
അഫ്ഗാനില്‍ 20 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 20 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ വസ്ഹിര്‍ ജില്ലയിലാണ് മൂന്ന് ദിവസമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. മുല്ല അഹ്‌സന്‍, മുല്ല അബ്ദുള്ള, അബ്ദുള്‍ ഹഖ്, മുല്ല അസദുള്ള എന്നീ നാലുപേര്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കളാണ്. നേതാക്കളുടെ മരണം താലിബാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ് ചെടി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഈ മേഖല താലിബാന്റെ സ്വാധീനകേന്ദ്രം കൂടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക