Image

ദ്രാവിഡിനെ പിന്തള്ളി ടെസ്റ്റ് റണ്‍വേട്ടയില്‍ പോണ്ടിംഗ് രണ്ടാമന്‍

Published on 24 April, 2012
ദ്രാവിഡിനെ പിന്തള്ളി ടെസ്റ്റ് റണ്‍വേട്ടയില്‍ പോണ്ടിംഗ് രണ്ടാമന്‍
ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനു മുന്നില്‍ ഇനി സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രം. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ സ്പിന്നര്‍ ഷില്ലിംഗ്‌ഫോര്‍ഡിന്റെ പന്തില്‍ ഒരു റണ്‍ നേടിയാണ് പോണ്ടിംഗ് റണ്‍വേട്ടയിലെ രണ്ടാമനായത്. ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ(13,288 റണ്‍സ്)യാണ് പോണ്ടിംഗ് മറികടന്നത്. 

164 ടെസ്റ്റുകളില്‍ 286 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ദ്രാവിഡ് 13,2888 റണ്‍സ് സ്വന്തമാക്കിയതെങ്കില്‍ ഈ നേട്ടത്തിനൊപ്പമെത്താന്‍ പോണ്ടിംഗിന് ഒരു ടെസ്റ്റ് അധികം വേണ്ടി വന്നു. അഞ്ച് ഇരട്ട സെഞ്ചുറികള്‍ ഉള്‍പ്പെടെ 41 ശതകങ്ങളാണ് പോണ്ടിംഗ് സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. ഇന്ത്യക്കെതിരെ 2003ല്‍ മെല്‍ബണില്‍ നേടിയ 257 റണ്‍സാണ് പോണ്ടിംഗിന്റെ ഉയര്‍ന്ന സ്‌കോര്‍. കരിയറിലെ തന്റെ ഉയര്‍ന്ന മൂന്ന് സ്‌കോറുകളും ഇന്ത്യക്കെതിരയാണ് പോണ്ടിംഗ് കണെ്ടത്തിയത്.

15,470 റണ്‍സുമായി ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് റണ്‍വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമന്‍. റെക്കോര്‍ഡ് സ്വന്തമായെങ്കിലും മത്സരത്തില്‍ 23 റണ്‍സ് മാത്രമെടുത്ത് പുറത്തായ പോണ്ടിംഗ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക