Image

പാക്കിസ്ഥാനും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു

Published on 24 April, 2012
പാക്കിസ്ഥാനും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു
ഇസ്ലാമാബാദ്: ഇന്ത്യ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5 വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ പാക്കിസ്ഥാനും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കുമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യന്‍ അധികൃതരെ അറിയിച്ചു. 

ഇതുവഴിയുള്ള വിമാന സര്‍വീസുകള്‍ ഒഴിവാക്കണമെന്നും പാക്കിസ്ഥാന്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ പരീക്ഷിക്കുന്ന മിസൈലിന്റെ ദൂരപരിധി സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക