ന്യൂഡല്‍ഹി: പ്രശസ്ത സിനിമാ സംവിധായകന് മണി കൗള്‍ അന്തരിച്ചു. 66 വയസ്സായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ഉസ്കി, ആസാദ് കാ ഏക് ദിന്, ദുവിധ, ഇഡിയറ്റ്
എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. നാല് പ്രാവശ്യം ഇദ്ദേഹത്തിന് ഫിലിം
ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പൂരാണ് സ്വദേശം.
1944 ഡിസംബര്‍ 25 ന് രാജസ്ഥാനിലെ ജോധ്പൂരിലാണ് ജനനം.