Image

അര്‍ബുദം ബാധിച്ച കുഞ്ഞിനു താങ്ങായി പ്രിയങ്ക; എയിംസില്‍ എത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കി

Published on 11 May, 2019
അര്‍ബുദം ബാധിച്ച കുഞ്ഞിനു താങ്ങായി പ്രിയങ്ക; എയിംസില്‍ എത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കി


ലക്‌നൗഃ അര്‍ബുദ ബാധിതയായ രണ്ടര വയസുകാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സ്വകാര്യവിമാനം ഏര്‍പ്പാടാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് അര്‍ബുദം ബാധിച്ച് ഗുരുതരമായ അവസ്ഥയിലുള്ള കുഞ്ഞിനെ കുറിച്ചു പ്രിയങ്ക അറിയുന്നത്.

കുട്ടിയെ ഉടന്‍ ഡല്‍ഹി എയിംസില്‍ എത്തിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിനുള്ള സാമ്പത്തികമോ സൗകര്യങ്ങളോ കുടുംബത്തിന് ഇല്ലായിരുന്നു. കുഞ്ഞ് പ്രയാഗ്!രാജിലെ കമല നെഹ്‌റു ആശുപത്രിയില്‍ ചികില്‍സയിലായിയിരുന്നു. എന്നാല്‍ വിദഗ്ധ ചികില്‍സ ലഭിച്ചെങ്കില്‍ മാത്രമെ കുട്ടിയെ രക്ഷിക്കാന്‍ കഴിയൂവെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

വിവരം അറിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് പ്രിയങ്ക ഗാന്ധിയോടു കുഞ്ഞിനെ പറ്റി സംസാരിക്കുന്‌നത്. പ്രയാഗ്!രാജില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. കുട്ടിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയ പ്രിയങ്ക കുഞ്ഞിനെ ഡല്‍ഹിയിലേക്കു കൊണ്ടുപോകാമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് സ്വകാര്യ വിമാനം ഏര്‍പ്പാടാക്കിയത്. പിന്നാലെ കുഞ്ഞിനെയും കുടുംബത്തെയും കൊണ്ട് വിമാനം ഡല്‍ഹി എയിംസിലേക്കു പറന്നു. രണ്ടര വയസുകാരിയുടെ ചികില്‍സ എയിംസില്‍ പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക