Image

12 വര്‍ഷം കാത്തിരുന്ന് ദുബായില്‍ വന്ന് പക വീട്ടി; സിനിമയെ വെല്ലുന്ന കൊലയില്‍ ശിക്ഷ

Published on 11 May, 2019
12 വര്‍ഷം കാത്തിരുന്ന് ദുബായില്‍ വന്ന് പക വീട്ടി; സിനിമയെ വെല്ലുന്ന കൊലയില്‍ ശിക്ഷ

ദുബായ് :സഹോദരനെ കൊലപ്പെടുത്തിയ വ്യവസായിയെ 12 വര്‍ഷത്തിനു ശേഷം ദുബായിലെത്തി കൊന്ന കേസില്‍ മൂന്നു പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കെതിരായ ശിക്ഷ വിധിച്ചു.  32, 30, 46 വയസ്സുള്ള മൂന്ന് പാക്ക് സ്വദേശികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷാകാലവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവില്‍ വ്യക്തമാക്കുന്‌നു. പാക്ക് സ്വദേശികളില്‍ ഒരാളുടെ സഹോദരനെ വ്യവസായി 2005ല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പകയാണ് 12 വര്‍ഷത്തിനുശേഷം സഹോദരനും സംഘവും ചേര്‍ന്ന് നടത്തിയത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ദുബായില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക