Image

വീട് പൊളിക്കുന്നതിനിടെ തൂണ് തലയില്‍ വീണു; നാല് വയസുകാരിക്ക് ദാരുണ മരണം

Published on 11 May, 2019
വീട് പൊളിക്കുന്നതിനിടെ തൂണ് തലയില്‍ വീണു; നാല് വയസുകാരിക്ക് ദാരുണ മരണം


പാലക്കാട്: മണ്ണാര്‍ക്കാട്ട് പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയില്‍ വീണ് നാലു വയസുകാരി മരിച്ചു. കുമരംപുത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ ജിജീഷിന്റെ മകള്‍ ജുവല്‍ ആണ് മരിച്ചത്.  വീട്ടുമുറ്റത്ത് കുഞ്ഞ് കളിക്കുന്നതിനിടെയായിരുന്നു അപകടം. പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന അപകടാവസ്ഥയിലായ തൂണ് കുഞ്ഞിന്റെ മേല്‍ പതിക്കുകയായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക