Image

പാകിസ്ഥാനിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ബലുചിസ്ഥാന്‍ വിമോചന ആര്‍മി ഏറ്റെടുത്തു

കല Published on 11 May, 2019
പാകിസ്ഥാനിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ബലുചിസ്ഥാന്‍ വിമോചന ആര്‍മി ഏറ്റെടുത്തു


പാകിസ്ഥാനിലെ ബലുചിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം നടന്നതിന് പിന്നിലെ അക്രമണത്തിന്‍റെ ഉത്തരവാദിത്വം ബുലുചിസ്ഥാന്‍ വിമോചന ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു. ബലുചിസ്ഥാനിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ഗ്വാദറിലെ പോള്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരരാണ് അക്രമണം നടത്തിയത്. അക്രമണത്തില്‍ ഹോട്ടല്‍ കാവല്‍ക്കാരന്‍ വെയിടേറ്റ് മരിച്ചു. 
ലാഹോറിലെ സൂഫി പള്ളിയില്‍ കഴിഞ്ഞിടെ ബോംബാക്രമണത്തില്‍ പത്ത് പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ മാസം ബലുചിസ്ഥാനില്‍ തന്നെ സൈനീക വേഷത്തില്‍ എത്തിയ ഭീകരര്‍ 14 യാത്രക്കാരെ ബസില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ച് കൊന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക