Image

ഫലപ്രഖ്യാപനം വരും മുമ്പേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി

കല Published on 11 May, 2019
ഫലപ്രഖ്യാപനം വരും മുമ്പേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി

മെയ് 23ന് ഫലം പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും ബിജെപിക്കില്ല. ഇപ്പോള്‍ തന്നെ മുന്നണി രൂപീകരണ ചര്‍ച്ചകളുമായി സജീവമായിരിക്കുകയാണ് ബിജെപി ആര്‍എസ്എസ് നേതൃത്വം. ബിജെപി കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിയുടെ സാധ്യതകള്‍ തട്ടിക്കളയാനും കൂടുതല്‍ ചെറുകക്ഷികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുമാണ് ബിജെപിയുടെ ശ്രമം. ഹിന്ദി മേഖലയില്‍ സീറ്റുകള്‍ കുറഞ്ഞാല്‍ ആ പ്രതിസന്ധി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരിഹരിക്കണമെന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി ആന്ധ്രയെയും തെലുങ്കാനയെയും ഇവര്‍ ലക്ഷ്യം വെക്കുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താനും ചന്ദ്രശേഖര റാവുവിന്‍റെ ടിആര്‍എസിനെ ഒപ്പമാക്കാനുമാണ് ഏറ്റവും പ്രധാന ശ്രമങ്ങള്‍. ഈ രണ്ടു പാര്‍ട്ടികളും ഇപ്പോള്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. അതുപോലെ തന്നെ ഒഡിഷയില്‍ നവീന്‍ പട്നായിക്കിന്‍റെ ബിജെഡിയെ ഒപ്പം കൂട്ടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇത്തരത്തില്‍ സഖ്യ ചര്‍ച്ചകള്‍ക്കായി ദൂതന്‍മാരെ നിയോഗിച്ചു കഴിഞ്ഞു ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ് എന്നതാണ് വാസ്തവം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക