Image

ഒഡീഷ എംഎല്‍എ ജിന ഹികാകയെ നാളെ മോചിപ്പിക്കും

Published on 25 April, 2012
ഒഡീഷ എംഎല്‍എ ജിന ഹികാകയെ നാളെ മോചിപ്പിക്കും
ഭുവനേശ്വര്‍: മാവോയിസറ്റുകള്‍ തട്ടിക്കൊണ്ടുപോയ ഒഡീഷ എംഎല്‍എ ജിന ഹികാകയെ നാളെ മോചിപ്പിച്ചേക്കും. നാളെ രാവിലെ പത്തു മണിക്ക് കൊറാപുട് ജില്ലയിലെ ബാലിപേട്ട ഗ്രാമത്തില്‍ വച്ചായിരിക്കും എംഎല്‍എയെ മോചിപ്പിക്കുക. മാവോയിസ്റ്റുകളുടെ അഭിഭാഷകനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇന്നു ചേര്‍ന്ന ജനകീയ കോടതിയാണ് ജിന ഹികാകയെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തത്. എംഎല്‍എയെ വിട്ടയ്ക്കണമെങ്കില്‍ ജയിലിലുള്ള 29 മാവോയിസ്റ്റുകളെ വിട്ടയ്ക്കണമെന്നും അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നുമായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. സര്‍ക്കാര്‍ ഈ ആവശ്യം പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല.

സര്‍ക്കാര്‍ തീരുമാനം അനുകൂലമായില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മാവോയിസ്റ്റുകള്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ജനകീയ കോടതി ചേരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള എല്ലാ നീക്കങ്ങളും തല്‍ക്കാലത്തേക്കു മരവിപ്പിച്ചിരിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക