Image

ബോഫോഴ്‌സ്: രാജീവ് ഗാന്ധിക്ക് കോഴ ലഭിച്ചതായി അറിവില്ലെന്ന് സ്വീഡിഷ് മുന്‍ സൈനിക മേധാവി

Published on 25 April, 2012
ബോഫോഴ്‌സ്: രാജീവ് ഗാന്ധിക്ക് കോഴ ലഭിച്ചതായി അറിവില്ലെന്ന് സ്വീഡിഷ് മുന്‍ സൈനിക മേധാവി
ന്യൂഡല്‍ഹി: ബോഫോഴ്‌സ് ആയുധ ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും സ്വീഡന്റെ മുന്‍ പ്രധാനമന്ത്രി ഒളോഫ് പാമക്കിനും കോഴ ലഭിച്ചതായി അറിവില്ലെന്ന് സ്വീഡിഷ് മുന്‍ സൈനിക മേധാവി സ്‌റ്റെന്‍ ലിന്‍ഡ്‌സ്‌ട്രോം. എന്നാല്‍ ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്ടാവിയ ക്വത്‌റോച്ചിയെ രാജീവ് ഗാന്ധി സംരക്ഷിച്ചുവെന്നും ഒരു സ്വീഡിഷ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു.

ബൊഫോഴ്‌സ് ഇടപാടില്‍ എന്താണ് നടന്നതെന്ന് ഇരുവര്‍ക്കും വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നാല്‍ രാജീവ് ഗാന്ധി ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും ലിന്‍ഡ്‌സ്‌ട്രോം. അഭിമുഖത്തില്‍ വ്യക്തമാക്കി. വ്യക്തമായ തെളിവുണ്ടായിട്ടും രാജീവ് ഗാന്ധി ക്വത്‌റോച്ചിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു.

കോഴപ്പണം ക്വത്‌റോച്ചിയുടെ അക്കൗണ്ടിലെത്തിയതിന് തെളിവുകളു
ണ്ടായിരുന്നു. സ്വീഡനിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നടന്നതെന്നും കേസില്‍ നിരപരാധികളാണ് ശിക്ഷിക്കപ്പെട്ടതെന്നും ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു. കേസിലേക്ക് ബോളിവുഡ് താരം അമിതാഭ് ബച്ചനെ വലിച്ചിഴച്ചതിന് പിന്നില്‍ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരാണെന്നും ഇടപാടില്‍ ബച്ചനും കുടുംബത്തിനും യാതൊരു പങ്കുമില്ലെന്നും ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു. നേരത്തെ കേസിലെ നിര്‍ണായക രേഖകള്‍ ഇന്ത്യന്‍ പത്ര പ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യത്തിന് കൈമാറിയത് ലിന്‍ഡ്‌സ്‌ട്രോമായിരുന്നു. രാജീവ ഗാന്ധി പ്രധാനമന്ത്രയായിരിക്കെ 1986ലാണ് ബോഫോഴ്‌സ് ആയുധ ഇടപാട് നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക