Image

സര്‍വകലാശാലയുടെ ഭൂമിദാനം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

Published on 25 April, 2012
സര്‍വകലാശാലയുടെ ഭൂമിദാനം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമിദാനത്തെക്കുറിച്ച് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏതു സിന്‍ഡിക്കേറ്റ് വിചാരിച്ചാലും സര്‍ക്കാര്‍ ഭൂമി ആര്‍ക്കും നല്‍കാനാവില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കൂട്ടണമെന്ന് സര്‍ക്കാര്‍ പിഎസ്‌സിയോട് ആവശ്യപ്പെടും. പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നതുവരെ നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുക. മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നകേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടണ്ടി സൂപ്രീംകോടതിയില്‍ വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കും. ഇതിനായി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും പി.ജി.ഡോക്ടര്‍മാരുടെ ഗ്രാമീണസേവനം സംബന്ധിച്ച പ്രശ്‌നം പഠിക്കാനും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും.പത്തനാപുരത്ത് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് ആരംഭിക്കും. മെയ് 18 മുതല്‍ 25 വരെ മന്ത്രിസഭാ വാര്‍ഷികം കേരളത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ആഘോഷിക്കും.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെക്കുറിച്ചോ ചിഹ്നത്തെക്കുറിച്ചോ യുഡിഎഫിന് ആശങ്കയില്ല. ഏതു ചിഹ്നത്തില്‍ മത്സരിക്കണമെന്ന കാര്യം ശെല്‍വരാജും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് തീരുമാനിക്കും. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് സര്‍ക്കാരിന് അറിവില്ല. കേരളം ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക