മലയാളത്തിലെ മഹാനടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്. ഇപ്പോഴിതാ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങള്‍ വൈറലാവുകയാണ്. സന്തോഷിന്റെ മകള്‍ ഷാരോണിന്റെ വിവാഹ റിസപ്ഷനാണ് അടുത്തിടെ ഇരുതാരങ്ങളും ഒന്നിച്ച് വേദിയിലെത്തിയത്.
വെളുത്ത വസ്ത്രങ്ങളില്‍ പതിവു പോലെ മിന്നും താരങ്ങളായാണ് ഇരുവരും എത്തിയത്. നടന് ദിലീപും നടമാരായ നമിതാ പ്രമോദും അപര്‍ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.
ഒ പി എം സിനിമാസ്, മൂണ്‍ഷോട്ട് എന്റര്ടെയിന്മെന്റ്സ് എന്നീ സിനിമാ നിര്‍മ്മാണ കമ്പനികളുടെ എം ഡിയാണ് സന്തോഷ്. തമിഴ്മലയാളം സിനിമാ മേഖലിയില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവായ സന്തോഷിന് ഇന്ത്യയിലും യു എ ഇയിലും ബിസിനസ് സംരംഭങ്ങളുണ്ട്.