Image

നെയ്യാറ്റിന്‍കരയില്‍ സമദൂരമെന്ന് എന്‍എസ്എസ്‌

Published on 25 April, 2012
നെയ്യാറ്റിന്‍കരയില്‍ സമദൂരമെന്ന് എന്‍എസ്എസ്‌
കോട്ടയം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂര സിദ്ധാന്തം തന്നെയാണ് സ്വീകരിക്കുകയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നെയ്യാറ്റിന്‍കരയില്‍ ശരിദൂരം കണ്‌ടെത്തേണ്ടത് ജനങ്ങളാണെന്നും ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുകുമാരന്‍ നായര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം ജീവിക്കാന്‍ പറ്റുന്ന സ്ഥലമായി കേരളം മാറിയെന്നും എന്‍എസ് എസ് ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ആരും ഒന്നും ചെയ്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക