മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ്
താക്കൂര്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് മുംബൈയിലെ എന്‍.ഐ.എ കോടതി.
ലഫ് കേണല്‍
പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നാണ്
നിര്‍ദേശം. കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരാവാത്തതില്‍ എന്‍.ഐ.എ കോടതി അതൃപ്തി
അറിയിക്കുകയും ചെയ്തു.
മെയ് 20നാണ് കേസില്‍ അടുത്ത വാദം
നടക്കുന്നത്.
മലേഗാവ് സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും
100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രജ്ഞ സിങ് ഠാക്കൂര്‍
കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍.