Image

സാധ്വി പ്രഗ്യ മാപ്പു പറഞ്ഞു, പക്ഷേ ക്ഷമിക്കാന്‍ കഴിയില്ല: നരേന്ദ്രമോദി

Published on 17 May, 2019
സാധ്വി പ്രഗ്യ മാപ്പു പറഞ്ഞു, പക്ഷേ ക്ഷമിക്കാന്‍ കഴിയില്ല: നരേന്ദ്രമോദി

ന്യൂഡല്‍ഹി: സാധ്വി പ്രഗ്യയ്ക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ നിലപാട് കടുപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്വി പ്രഗ്യ നടത്തിയ ഗോഡ്സെ അനുകൂല പരാമര്‍ശത്തെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി അവര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഥുറാം ഗോഡ്‌സെയെ രാജ്യസ്നേഹിയാക്കിയ പ്രഗ്യയ്ക്ക് മാപ്പില്ല. ഞാനൊരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. അവര്‍ ബാപ്പുവിനെ അപമാനിച്ചിരിക്കുകയാണ്, മോദി പറഞ്ഞു.

ഗാന്ധിക്കെതിരെയുള്ള പരാമര്‍ശനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മോദി പറഞ്ഞു.അത്തരം കാര്യങ്ങള്‍ ആരെങ്കിലും പറയുന്നതിന് മുന്‍പ് 100 തവണ ആലോചിക്കണം. ഇത് വളരെ വ്യത്യസ്തമായ വിഷയമാണ്. അവര്‍ മാപ്പുപറഞ്ഞതും മറ്റൊരു കാര്യമാണ്. എന്നാല്‍ എന്‍റെ ഹൃദയത്തിന്‍റെ ഉള്ളില്‍ നിന്ന് അവരോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശം പ്രഗ്യാ സിം​ഗ് ഠാക്കൂ​ര്‍ ന​ട​ത്തി​യ​ത്.

അതേസമയം, ഈ വിഷയത്തില്‍ പ്രഗ്യാ സിം​ഗ് മാപ്പുപറഞ്ഞിരുന്നു. ഒപ്പം ബിജെപി പ്രഗ്യയുടെ പ്രസ്താവനയില്‍ അന്വേഷണം നടത്തുന്നുണ്ട്. 
എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്. ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്രഗ്യാ സിം​ഗ് ഠാക്കൂ​ര്‍, കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത് കു​മാ​ര്‍ ഹെ​ഗ്ഡെ, എം​പി ന​ളി​ന്‍ കു​മാ​ര്‍ ക​ട്ടീ​ല്‍ എന്നിവരോടാണ് പാര്‍ട്ടി അച്ചടക്ക സമിതി വിശദീകരണം തേടിയത്. കൂടാതെ, സ​മി​തി​യോ​ട് 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അമിത് ഷാ പറഞ്ഞു.

മൂവരുടെയും അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും സംഭവത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക