Image

പാക്കിസ്ഥാന്റെ മധ്യദൂര മിസൈല്‍ പരീക്ഷണം വിജയം

Published on 25 April, 2012
പാക്കിസ്ഥാന്റെ മധ്യദൂര മിസൈല്‍ പരീക്ഷണം വിജയം
ലാഹോര്‍: ഇന്ത്യയുടെ വിവിധ നഗരങ്ങളിലെത്താന്‍ ശേഷിയുള്ള മധ്യദൂര മിസൈല്‍ പാക്കിസ്ഥാന്‍ വിക്ഷേപിച്ചു. വടക്കന്‍ ഇന്ത്യയിലെയും പടിഞ്ഞാറന്‍ ഇന്ത്യയിലെയും മിക്ക നഗരങ്ങളിലുമെത്താന്‍ ശേഷിയുള്ള മധ്യദൂര മിസൈലാണ്‌ പാക്കിസ്ഥാന്‍ വിക്ഷേപിച്ച ഹത്‌ഫ്‌ നാല്‌.

ഉടന്‍ അറബിക്കടല്‍ മേഖലയില്‍ മിസൈല്‍ പരീക്ഷണം നടക്കുമെന്നും യാദൃച്ഛികമായ അപകടം ഒഴിവാക്കാന്‍ മേഖലയിലെ എട്ടോളം വിമാന സര്‍വീസുകള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും നേരത്തെ പാകിസ്‌താന്‍ ഇന്ത്യയെ അറിയിച്ചിരുന്നു. 750 കിലോമീറ്റാണ്‌ ശഹീന്‍ ഒന്നിന്റെ ദൂരപരിധി. ആയിരം കിുലാ ഇതിന്‌ വഹിക്കാന്‍ കഴിയും. പുതിയ മിസൈല്‍ ശഹീന്‍ ഒന്നിന്റെ പരിഷ്‌കരിച്ച രൂപമാണെന്ന്‌ പാക്‌ സൈനിക വൃത്തങ്ങള്‍ പറയുന്നു. 2,500 മൂതല്‍ 3,000 വരെയാണ്‌ ഇതിന്റെ ദൂര പരിധിയെന്നും റിപ്പോര്‍ട്ടുണ്ട്‌. ഇന്ത്യ അഗ്‌നി മിസൈല്‍ പരീക്ഷിച്ച്‌ ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ്‌ പാകിസ്‌താന്റെ പരീക്ഷണം എന്നത്‌ ആശങ്കയുളവാക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക