Image

ശെല്‍വരാജിന്‌ കോണ്‍ഗ്രസ്‌ അംഗത്വം നല്‍കി; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Published on 25 April, 2012
ശെല്‍വരാജിന്‌ കോണ്‍ഗ്രസ്‌ അംഗത്വം നല്‍കി; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും
നെയ്യാറ്റിന്‍കര: ജൂണ്‍ രണ്ടിന്‌ നടക്കുന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയായി ആര്‍ ശെല്‍വരാജ്‌ മത്സരിക്കും. ഇന്ന്‌ നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസ്‌ അംഗത്വം നല്‍കി. അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നാണ്‌ സൂചന.

നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്‌ വന്‍ വിജയം നേടുമെന്ന്‌ രമേശ്‌ പറഞ്ഞു. കേരളത്തിലെ ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്തതാണ്‌ ഒരു വര്‍ഷം കൊണ്ട്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്‌തത്‌. അഞ്ച്‌ വര്‍ഷം കൊണ്ട്‌ അച്യുതാനന്ദന്‌ ചെയ്യാന്‍ സാധിക്കാത്തത്‌ 12 മാസം കൊണ്ട്‌ യുഡിഎഫ്‌ സര്‍ക്കാര്‍ ചെയ്‌തു. 12 മാസം കൊണ്ട്‌ കേരളത്തിന്റെ വികസന രംഗത്ത്‌ വന്‍ മുന്നേറ്റമുണ്ടായി. സാധാരണക്കാരായവര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം സര്‍ക്കാര്‍ നടപ്പാക്കി. ഈ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമാണ്‌. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധിയായാണ്‌ സെല്‍വരാജ്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ ജീര്‍ണത തുറന്നു കാട്ടുന്നതാവും. കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ തന്‍പ്രമാണിത്തത്തിനു മുന്നില്‍ മുഖം നോക്കാതെ തുറന്നു പറഞ്ഞ വ്യക്‌തിയാണ്‌ സെല്‍വരാജെന്നും രമേശ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക