Image

അക്രമത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല?, നസീറിനെ സന്ദര്‍ശിച്ച്‌ പി.ജയരാജന്‍

Published on 20 May, 2019
അക്രമത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല?, നസീറിനെ സന്ദര്‍ശിച്ച്‌ പി.ജയരാജന്‍


കോഴിക്കോട്‌: വെട്ടേറ്റ്‌ ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ സന്ദര്‍ശിച്ചു. നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി.ജയരാജന്‍ ചിലവഴിച്ചു.

ആശുപത്രിയില്‍ മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ്‌ ജയരാജന്‍ നസീറിനെ സന്ദര്‍ശിച്ചത്‌. നസീറിന്‌ നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന്‌ ജയരാജന്‍ വ്യക്തമാക്കി.

നേരത്തെ സി.ഒ.ടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി.ജയരാജന്‍ നേരെ കോണ്‍ഗ്രസിന്റെയും ആര്‍.എം.പിയുടെയും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പങ്കില്ലെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചിരുന്നു.

അതേസമയം, സി.പി.എമ്മില്‍ നിന്ന്‌ പുറത്തേക്ക്‌ വന്നതും പി.ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ്‌ തന്നോടുള്ള സി.പി.എം വിരോധത്തിന്‌ കാരണമെന്നാണ്‌ നസീറിന്റെ മൊഴി.

തലശേരി എ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. സംഭവത്തില്‍ മൂന്ന്‌ സി.പി.എം പ്രവര്‍ത്തക്കെതിരെ തലശേരി പൊലീസ്‌ വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌.

ശനിയാഴ്‌ച രാത്രി ഏഴരയോടെ കായ്യത്ത്‌ റോഡ്‌ കനക്‌ റെസിഡന്‍സി കെട്ടിടപരിസരത്താണ്‌ നസീര്‍ ആക്രമിക്കപ്പെട്ടത്‌. പരിേക്കറ്റ നസീറിനെ കോഴിേക്കാട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൈക്കും കാല്‍മുട്ടിനും ഞായറാഴ്‌ച അടിയന്തര ശസ്‌ത്രക്രിയ നടത്തിയ നസീറിനെ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു.

തലശ്ശേരി മുന്‍ നഗരസഭാംഗവും സി.പി.എം തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന നസീര്‍ കുറച്ചുകാലമായി പാര്‍ട്ടിയുമായി അകന്നുനില്‍ക്കുകയായിരുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക