Image

യു.ഡി.എഫില്‍ പാളീച്ചകളുണ്ടായെന്ന് ചെന്നിത്തല

Published on 25 April, 2012
യു.ഡി.എഫില്‍ പാളീച്ചകളുണ്ടായെന്ന് ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫിന് ചില പാളീച്ചകള്‍ സംഭവിച്ചുവെന്ന് സമ്മതിക്കാന്‍ മടിയൊന്നുമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടി ആസ്ഥാനത്ത് യു.ഡി.എഫ്. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മുന്നില്‍ കുറ്റസമ്മതം നടത്തി മുന്നോട്ടു പോകുമെന്ന് പറഞ്ഞ ചെന്നിത്തല അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചുകൊണ്ട് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളുടേതാണെന്നും അത് തകരാന്‍ അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം എന്‍.എസ്.എസിന്റെ എതിര്‍പ്പിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അനുകൂല അഭിപ്രായം മാത്രമല്ല വിമര്‍ശനവും ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക