Image

മോദി വീണ്ടും വന്നാല്‍, തിരുവനന്തപുരത്ത് ജയിച്ചാല്‍ കുമ്മനം ക്യാബിനറ്റ് മന്ത്രി; തോറ്റാല്‍ എം.എല്‍.എയാകാന്‍ അവസരം, മന്ത്രി സ്ഥാനം ഉറപ്പിച്ച് വി.മുരളീധരന്‍

കല Published on 22 May, 2019
മോദി വീണ്ടും വന്നാല്‍, തിരുവനന്തപുരത്ത് ജയിച്ചാല്‍ കുമ്മനം ക്യാബിനറ്റ് മന്ത്രി; തോറ്റാല്‍ എം.എല്‍.എയാകാന്‍ അവസരം, മന്ത്രി സ്ഥാനം ഉറപ്പിച്ച് വി.മുരളീധരന്‍

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രിസഭയില്‍ എന്തായാലും വി.മുരളീധരന്‍ ഉണ്ടാവുമെന്ന് ഉറപ്പായി. നിലവില്‍ രാജ്യസഭാ എം.പിയായ വി.മുരളീധരന് ഏതെങ്കിലും പ്രധാന വകുപ്പ് തന്നെ ലഭിച്ചേക്കാം. തിരുവനന്തപുരത്ത് നിന്ന് കുമ്മനം ജയിച്ചാല്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനം തന്നെയാണ് മോദി സര്‍ക്കാരില്‍ കാത്തിരിക്കുന്നത്. 
മുരളീധരനും കുമ്മനവും സ്ഥാനം നേടിയാല്‍ നിലവില്‍ എം.പിയായ സുരേഷ് ഗോപി ഔട്ടാകും. പക്ഷെ സുരേഷ് ഗോപിക്ക് എം.എല്‍.എയായി മത്സരിക്കേണ്ടി വരും. 
കുമ്മനം പരാജയപ്പെട്ടാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മണ്ഡലം കുമ്മനത്തിന് ലഭിക്കും. 
വടകരയില്‍ കെ.മുരളീധരന്‍ ജയിച്ചാല്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരും. കഴിഞ്ഞ തവണ കുമ്മനം മുരളിക്ക് തൊട്ടടുത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മുരളിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെങ്കില്‍ കുമ്മനം സുഖമായി കടന്നു പോകും. കുമ്മനം വിജയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിക്ക് നറുക്ക് വീഴും. 
ആറന്‍മുളയില്‍ വീണാ ജോര്‍ജ്ജ്  ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ അവിടെയും സുരേഷ് ഗോപിയെ പരിഗണിക്കാനാണ് സാധ്യത. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക