Image

ഹെലികോപ്റ്റര്‍ ഇടപാടിലെ ക്രമക്കേട്: ആരോപണം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രാലയം

Published on 25 April, 2012
ഹെലികോപ്റ്റര്‍ ഇടപാടിലെ ക്രമക്കേട്: ആരോപണം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രാലയം
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും വ്യോമസേനയ്ക്ക് 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്‌ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രാലയം. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിക്കുമെന്ന് പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2010 ഫെബ്രുവരിയിലാണ് ഹെലികോപ്റ്ററുകള്‍ക്കായി 3,546.17 കോടി രൂപയുടെ കരാര്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡുമായി ഒപ്പിട്ടത്. ഇതില്‍ എട്ടു ഹെലികോപ്റ്ററുകള്‍ വിവിഐപികളുടെ യാത്രയ്ക്കായാണ് വാങ്ങുന്നത്. റഷ്യന്‍ നിര്‍മിതമായ മിഗ്-8 ഹെലികോപ്റ്ററിന് പകരമാണ് പുതിയ ഹെലികോപ്റ്റര്‍ വാങ്ങുന്നത്. 

അതേസമയം കരാര്‍ സ്വന്തമാക്കാന്‍ വേണ്ടി സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന് അഗസ്ത 350 കോടി രൂപ നല്‍കിയതായ ആരോപണം ഇറ്റലിയും അന്വേഷിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക