Image

രാജിവാര്‍ത്ത: മാധ്യമങ്ങള്‍ക്കെതിരേ ജയറാം രമേശ്

Published on 25 April, 2012
രാജിവാര്‍ത്ത: മാധ്യമങ്ങള്‍ക്കെതിരേ ജയറാം രമേശ്
ന്യൂഡല്‍ഹി: മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയതായ വാര്‍ത്തയുടെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരേ കേന്ദ്രമന്ത്രി ജയറാം രമേശ്. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജയറാം രമേശിന്റെ ശരീരഭാഷയിലും അരിശം പ്രകടമായിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിന് തയാറാണെന്ന് ജയറാം രമേശ് ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത കോണ്‍ഗ്രസും നിഷേധിച്ചിട്ടുണ്ട്. മന്ത്രിമാരില്‍ വയലാര്‍ രവിയുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നേരത്തെ തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക