Image

നരേന്ദ്രമോഡിക്ക് വീസ അനുവദിക്കേണ്‌ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുഎസ്

Published on 25 April, 2012
നരേന്ദ്രമോഡിക്ക് വീസ അനുവദിക്കേണ്‌ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുഎസ്
വാഷിംഗ്ടണ്‍: നരേന്ദ്രമോഡിക്ക് വീസ അനുവദിക്കേണ്‌ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുഎസ്. വിദേശകാര്യ വക്താവ് വിക്‌ടോറിയ നൂലാന്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2005 ലാണ് മോഡിക്ക് വീസ അനുവദിക്കേണ്‌ടെന്ന തീരുമാനം യുഎസ് കൈക്കൊണ്ടത്. എന്നാല്‍ അടുത്തിടെ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി ജോയ് വാല്‍ഷ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് തീരുമാനം പുനപ്പരിശോധിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പരന്നത്. തീരുമാനത്തില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ മുസ്‌ലീം വിഭാഗങ്ങള്‍ വിദേശകാര്യവകുപ്പിന് കത്തയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക