Image

കൊളംബോ സ്‌ഫോടനം: കേരള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ശ്രീലങ്കയിലേക്ക്‌

Published on 28 May, 2019
കൊളംബോ സ്‌ഫോടനം: കേരള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ശ്രീലങ്കയിലേക്ക്‌
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ്‌ സാന്നിധ്യമുണ്ടെന്ന്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്‌ പിറകെ കൊളംബോ സ്‌ഫോടനത്തിന്റെ സൂത്രധാരനു കേരളവുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്‌. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അനുമതി എന്‍ഐഎക്ക്‌ ലഭിച്ചു.

ഡിജി വൈഎസ്‌ മോദിയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ ശ്രീലങ്കയിലേക്കു പോകും. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎക്ക്‌ ശ്രീലങ്ക ലഭ്യമാക്കും.

ശ്രീലങ്കയില്‍നിന്ന്‌ സംശയകരമായ സാഹചര്യത്തില്‍ 15 ഐഎസ്‌ പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്‌, മിനിക്കോയി ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ടില്‍ നീങ്ങുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക