Image

2024ല്‍ ബിജെപിയുടെ `മിഷന്‍ 333' സാധ്യമാക്കും, ലക്‌ഷ്യം ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരദേശ സംസ്ഥാനങ്ങള്‍

Published on 28 May, 2019
2024ല്‍ ബിജെപിയുടെ `മിഷന്‍ 333' സാധ്യമാക്കും, ലക്‌ഷ്യം ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരദേശ സംസ്ഥാനങ്ങള്‍

ന്യൂ ഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടു ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബിജെപി. 2024-ല്‍ `മിഷന്‍ 333' സാദ്ധ്യമാക്കലാണ്‌ പാര്‍ട്ടിയുടെ ലക്‌ഷ്യം. പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരദേശ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാവും മിഷന്‍ 333-യുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടി ആരംഭിച്ചതായി ആന്ധ്രാപ്രദേശ്‌, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി സുനില്‍ ദേയധര്‍ പറഞ്ഞൂ. അതെ സമയം കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണെന്ന കാഴ്‌ച്ചപ്പാട്‌ മാറ്റാനാണ്‌ താന്‍ തെലുങ്ക്‌,ബംഗാളി എന്നീ ഭാഷകള്‍ പഠിച്ചതെന്ന്‌ ദേയധര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക