Image

പനീര്‍ശെല്‍വത്തിന്റെ മകന്‍ കേന്ദ്രമന്ത്രി, ബിജെപി നേതാക്കള്‍ വിളിച്ചു

Published on 30 May, 2019
പനീര്‍ശെല്‍വത്തിന്റെ മകന്‍ കേന്ദ്രമന്ത്രി, ബിജെപി നേതാക്കള്‍ വിളിച്ചു
20 വര്‍ഷത്തിന് ശേഷം എഐഎഡിഎംകെയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ മന്ത്രിപദവി ലഭിക്കുന്നു. തമിഴ്‌നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷിയായ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി മാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒപി രവീന്ദ്രനാഥ് കുമാര്‍. ഇദ്ദേഹം പുതിയ മോദി മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. ദില്ലിയിലെ ബിജെപി ഉന്നത നേതാക്കള്‍ ഒപി രവീന്ദ്രനാഥ് കുമാറിനോട് വൈകീട്ട് മോദി വിളിച്ച യോഗത്തിന് വരാന്‍ ആവശ്യപ്പെട്ടു.
ജയലളിതയുടെ അനുഗ്രഹമാണ് ഇതെന്ന് രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ അനുഗ്രഹമാണ്. അതുമാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ... രവീന്ദ്രനാഥ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് ജയിച്ച ഏക എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് രവീന്ദ്രനാഥ്. തേനിയില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്. തമിഴ്‌നാട്ടില്‍ ബാക്കി എല്ലാ സീറ്റും യുപിഎ സഖ്യമാണ് നേടിയത്. ഒരു മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. രവീന്ദ്രനാഥിന് മന്ത്രിപദവി ലഭിക്കാന്‍ വേണ്ടി പനീര്‍ശെല്‍വം ഇടപെട്ടിരുന്നുവെന്നാണ് വിവരം. എഐഎഡിഎംകെയുടെ രാജ്യസഭാ എംപി ആര്‍ വൈദ്യലിംഗവും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഒപിഎസ് ക്യാംപ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് പദവി രവീന്ദ്രനാഥിന് നല്‍കുകയായിരുന്നുവത്രെ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അനുയായികള്‍ വൈദ്യലിംഗത്തിന് മന്ത്രിപദവി കിട്ടാന്‍ കരുനീക്കം നടത്തിയിരുന്നു.1998ലാണ് ഇതിന് മുമ്പ് എഐഎഡിഎംകെയ്ക്ക് കേന്ദ്രമന്ത്രിപദവി ലഭിച്ചത്. ഇതേ വര്‍ഷമാണ് രവീന്ദ്രകുമാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പല തവണ ചുക്കാന്‍ പിടിച്ചെങ്കിലും മല്‍സര രംഗത്തുണ്ടായിരുന്നില്ല. ഒപിഎസ്സിനെതിരെ ജയലളിത നടപടിയെടുത്ത വേളയില്‍ 2016ല്‍ രവീന്ദ്രനാഥിന് പാര്‍ട്ടി അംഗത്വം നഷ്ടമായിരുന്നു. എന്നാല്‍ 2018ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക