Image

മാഡ്രിഡില്‍ പുരസ്‌കാരം നേടി ജയരാജിന്റെ ഭയാനകം

Published on 31 May, 2019
മാഡ്രിഡില്‍ പുരസ്‌കാരം നേടി ജയരാജിന്റെ ഭയാനകം


മാഡ്രിഡ്‌: മാഡ്രിഡ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. ഇന്ന്‌ സമാപിക്കുന്ന മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം രഞ്‌ജി പണിക്കര്‍ക്കും തിരക്കഥാപുരസ്‌കാരം ജയരാജിനും ലഭിച്ചു.

മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഇന്ത്യ ഫിലം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ്‌ പുരസ്‌കാരങ്ങള്‍ നേടിയത്‌.

മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം (നിഖില്‍ എസ്‌. പ്രവീണ്‍) എന്നിവയ്‌ക്കുള്ള 2017ലെ ദേശീയ പുരസ്‌കാരങ്ങള്‍, മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (എം. കെ. അര്‍ജുനന്‍), ബെയ്‌ജിങ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം എന്നിവ നേടിയ ഭയാനകം ജയരാജിന്റെ നവരസ - ചലച്ചിത്ര സീരീസിലെ ആറാമത്തെ ചിത്രമാണ്‌.

തകഴിയുടെ കയര്‍ എന്ന നോവലില്‍ രണ്ടദ്ധ്യായത്തില്‍ മാത്രം കടന്നുവരുന്ന ഒരു പോസ്റ്റുമാനെ അടിസ്ഥാനമാക്കിയാണ്‌ ജയരാജ്‌ ഭയാനകത്തിന്റെ തിരക്കഥയെഴുതിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക