Image

ലൈംഗികാതിക്രമവിരുദ്ധ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

Published on 26 April, 2012
ലൈംഗികാതിക്രമവിരുദ്ധ ബില്ലിന് കേന്ദ്രസര്‍ക്കാര്‍  അംഗീകാരം
ന്യൂഡല്‍ഹി: 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെട്ട ലൈംഗികാതിക്രമ വിരുദ്ധ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെ 16 വയസായിരുന്ന പ്രായപരിധിയാണ് 18 ആക്കി മാറ്റിയത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടാലും അത് പീഡനക്കേസിന്റെ പരിധിയിലാണ് വരിക. 

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് വനിതാ സുരക്ഷ ബില്ലിന്റെ ഭാഗമായുള്ള ഈ നിര്‍ദേശം അംഗീകരിച്ചത്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബില്ലിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്. വീട്ടുവേലക്കാരും അസംഘടിത മേഖല, വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളും നിയമപരിധിയില്‍ ഉള്‍പ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക