Image

ശരിദൂരത്തിനായി കാത്തിരിക്കുന്നു: തിരുവഞ്ചൂര്‍

Published on 26 April, 2012
ശരിദൂരത്തിനായി കാത്തിരിക്കുന്നു: തിരുവഞ്ചൂര്‍
തൊടുപുഴ: എന്‍എസ്എസുമായി വിവാദത്തിനില്ലെന്നും ശരിദൂരത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുട്ടം ജില്ലാ ജയിലിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. എന്തു കൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടു മാത്രം എന്‍എസ്എസ് എതിര്‍പ്പു പ്രകടിപ്പിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വാക്കുകള്‍  കേള്‍ക്കാനുള്ള സഹിഷ്ണുതയുണ്ട്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. എല്ലാം ശരിയായി ചെയ്യുമെന്നാണ് കരുതുന്നത്. മൂന്നാറില്‍ കയ്യേറ്റക്കാരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. സര്‍ക്കാരിന്റെ മുന്‍പില്‍ വ്യക്തികളില്ല. നയങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാരാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എന്‍എസ്എസ്, നെയ്യാറ്റിന്‍കരയില്‍ ആര്‍.ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നു മാത്രമായിരുന്നു ചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക