Image

ടെക്‌സസ്സില്‍ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്ന ഉത്തരവിന് ഗവര്‍ണര്‍ ഒപ്പുവെച്ചു

പി പി ചെറിയാന്‍ Published on 03 June, 2019
ടെക്‌സസ്സില്‍ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്ന ഉത്തരവിന് ഗവര്‍ണര്‍ ഒപ്പുവെച്ചു
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് ഇനി മുതല്‍ റെഡ് ലൈറ്റ് ക്യാമറകള്‍ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ ജൂണ്‍ 2 ഞായറാഴ്ച ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പുവെച്ചു.

സംസ്ഥാന ഇരു സഭകളും പാസ്സാക്കിയിരുന്ന 'ബില്‍ 1631' ന് സെപ്റ്റംബര്‍ ഒന്നു മുതല്‍ നിയമ പ്രാബല്യം ഉണ്ടായിരിക്കും.

നേരത്തെ ഡൈ ലൈറ്റ് ട്രാഫിക് ക്യാമറകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് 75 ഡോളര്‍ ഫൈന്‍ നല്‍കേണ്ടി വന്നിരുന്നു.

ടെക്‌സസ്സിലെ പല കൗണ്ടികള്‍ക്കും ഇതില്‍ നിന്ന് വലിയ വരുമാനം ലഭിച്ചിരുന്നു.

ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈവര്‍മാര്‍ പെട്ടന്ന് ബ്രേക്കിടുന്നതുമൂലം പല അപകടങ്ങളും സംഭവിച്ചിരുന്നുവെന്നതാണ് നിരോധിക്കുന്നതിന് പ്രേരിപ്പിച്ചത്.

2016 ല്‍12086 ഡ്രൈവര്‍മാരാണ് ഈ നിയമം ലംഘിച്ചത്. ഓരോ വര്‍ഷവും നിയമ ലംഘകരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് ഇതിനെ പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതനുസരിച്ചുള്ള അപകടങ്ങളും വര്‍ദ്ധിച്ചിരുന്നു. ട്രാഫിക് ക്യാമറകള്‍ നിരോധിക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതില്‍ സംതൃപ്തരാണ് ടെക്‌സസ്സിലെ ഡ്രൈവര്‍മാര്‍.
ടെക്‌സസ്സില്‍ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്ന ഉത്തരവിന് ഗവര്‍ണര്‍ ഒപ്പുവെച്ചു
ടെക്‌സസ്സില്‍ റെഡ് ലൈറ്റ് ക്യാമറകള്‍ നിരോധിക്കുന്ന ഉത്തരവിന് ഗവര്‍ണര്‍ ഒപ്പുവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക