Image

മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്മാറണം, ജിപിഎസ് ഘടിപ്പിക്കാന്‍ സാവാകാശം നല്‍കാമെന്ന് ഗതാഗതമന്ത്രി

Published on 13 June, 2019
 മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്മാറണം, ജിപിഎസ് ഘടിപ്പിക്കാന്‍ സാവാകാശം നല്‍കാമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സാവകാശം നല്‍കുന്നത് പരിഗണിക്കാമെന്ന് നേരത്തേ അറിയിച്ച ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്

സാവകാശം നല്‍കാന്‍ തീരുമാനിച്ചതോടെ മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതിനകം ഒരു വര്‍ഷം സമയം അനുവദിച്ചെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക