Image

പാര്‍ലമെന്‍റില്‍ മതപരമായ മുദ്രാവാക്യം അനുവദിക്കില്ല: സ്‌പീക്കര്‍ ഓം ബിര്‍ല

Published on 20 June, 2019
പാര്‍ലമെന്‍റില്‍ മതപരമായ മുദ്രാവാക്യം അനുവദിക്കില്ല: സ്‌പീക്കര്‍ ഓം ബിര്‍ല


ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന്‌ സ്‌പീക്കര്‍ ഓം ബിര്‍ല. പ്ലക്കാര്‍ഡുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമുള്ള സ്ഥലമല്ല പാര്‍ലമെന്‍റ. അതെല്ലാം കാണിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്ഥലം പുറത്തുണ്ട്‌. 

എം.പിമാരുടെ സത്യപ്രതിജ്ഞാ സമയത്ത്‌ മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതില്‍ അദ്ദേഹം അതൃപ്‌തി അറിയിച്ചു. ഇനിയും അങ്ങിനെ സംഭവിക്കുമോ എന്നറിയില്ല. പക്ഷേ, പാര്‍ലമ?െന്‍റ്‌ അതിന്‍റെ നിയമമനനുസരിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ്‌ 17-ാം ലോക്‌സഭയുടെ സ്‌പീക്കറായി ചുമതലയേറ്റ ഓം ബിര്‍ല. സ്‌പീക്കറെ സ്വഗതം ചെയ്‌തുകൊണ്ട്‌ സംസാരിച്ച കോണ്‍ഗ്രസിന്‍റെ അധീര്‍ രഞ്‌ജന്‍ ചൗധരിയാണ്‌ കഴിഞ്ഞദിവസം സഭയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന കാര്യം ഓര്‍മ്മിപ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക