Image

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ റാലി ആഗസ്ത് 2 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 July, 2019
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ റാലി ആഗസ്ത്  2 ന്
ഹൂസ്റ്റണ്‍: അമേരിക്കയിലെ  സീറോ മലബാര്‍ രൂപതയിലെ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനില്‍ ആഗസ്ത് രണ്ടിന്  വെള്ളിയാഴ്ച നടക്കുന്ന വര്‍ണ്ണ ശബളവുമായ റാലി ശ്രദ്ധേയമാകും. ഒന്ന് മുതല്‍ നാല് വരെ തീയതികളിലാണ് കണ്‍വന്‍ഷന്‍.

അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളും  നാല്പത്തിയഞ്ചോളം മിഷനുകളും തങ്ങളുടെ ഇടവക സമൂഹത്തെ  പ്രതിനിധീകരിച്ചു ബാനറുകളുമേന്തി 
റാലിയില്‍ പങ്കുചേരും.  ഫ്‌ളോട്ടുകളുടെയും അലങ്കാരങ്ങളും  ചെണ്ടവാദ്യമേളങ്ങളും  പരമ്പരാഗത വേഷവിധാനങ്ങളും റാലിയെ മനോഹരമാക്കും. സഭാപിതാക്കന്മാരും ബഹുമാന്യ വൈദികരും വിശിഷ്ഠ അതിഥികള്‍ക്കുമൊപ്പം നാലയിരത്തില്‍ പരം വിശ്വാസികളും  റാലിയില്‍ പങ്കെടുക്കും.

ഹൂസ്റ്റണ്‍  ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഏഴിനാരംഭിക്കുന്ന റാലി  സെന്റ് ജോസഫ് കണ്‍വന്‍ഷന്‍ നഗരി എന്ന് നാമകരണം ചെയ്യപ്പെട്ട കണ്‍വന്‍ഷന്‍ നടക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസ്  ഹോട്ടലിന്റെ  മുഖ്യവേദിയില്‍ എത്തി സമാപിക്കും.  

ഏറ്റവും മനോഹരമായി രീതിയില്‍ റാലിയില്‍ പങ്കെടുക്കുന്ന മൂന്ന് ഇടവകള്‍ക്കു സ്‌പോര്‍സറുമാരുടെ സഹകരണത്തോടെ പ്രത്യക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വിജയികളെ തിരഞ്ഞെടുക്കാന്‍  
കണ്‍വന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായുടെ  പ്രത്യേക ജഡ്ജിങ് പാനലുമുണ്ട്. റാലിക്കു വേണ്ടിയുള്ള ഒരുക്കങ്ങളും ഇടവകാതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. 
ജീടോം കടമ്പാട്, സജിനി തെക്കേല്‍ എന്നിവരാണ്  റാലിയുടെയും ചെണ്ടമേളത്തിന്റെയും ക്രമീകരങ്ങളുടെ  ചുമതല വഹിക്കുന്നത്.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ റാലി ആഗസ്ത്  2 ന്
GeeTom Kadambat and Sajini Thekkel - Procession & Chendamaelam Coordinators.
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ റാലി ആഗസ്ത്  2 ന്
Procession - 2012 Atlanta Convention - File pic.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക