പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി
Published on 30 April, 2012
കോഴിക്കോട്: പറന്നുയരവേ പക്ഷി ഇടിച്ചതിനെ
തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം
അടിയന്തരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ
ഒരു എന്ജിന് കേടുപാട് പറ്റിയിരുന്നു. ഇത് മനസിലാക്കിയ പൈലറ്റ് അടിയന്തര
ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് സംഭവം.
സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും യാത്രക്കാരെ
ഹോട്ടലുകളിലേക്ക് മാറ്റിയതായി എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ
എന്ജിന് തകരാര്‍ പരിഹരിച്ച ശേഷമോ പകരം വിമാനമെത്തിച്ചോ മാത്രമേ ഇവര്‍ക്ക്
യാത്ര തുടരാന്‍ കഴിയൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല