Image

ശെല്‍വരാജ് എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് പരാതി

Published on 30 April, 2012
ശെല്‍വരാജ് എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് പരാതി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ആര്‍. ശെല്‍വരാജിനെതിരേ എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ‌വിജിലന്‍സ് കോടതിയില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ ജി. ജയാനന്ദ ദാസ് ആണ് പരാതി നല്‍കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ നവീകരിച്ച റോഡില്‍ വീണ്ടും അറ്റകുറ്റപ്പണി നടത്തി അഞ്ച് ലക്ഷം രൂപ പാഴാക്കിയെന്നാണ് പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാനായി മെയ് 11 ലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക