Image

ബംഗാരു ലക്ഷ്മണ്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു

Published on 30 April, 2012
ബംഗാരു ലക്ഷ്മണ്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു
ന്യുഡല്‍ഹി: ആയുധ ഇടപാടുകരെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ജയിലിലായ ബിജെപി മുന്‍ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് കൈമാറി. തിഹാര്‍ ജയിലില്‍ നിന്നു രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന് അയച്ചു കൊടുക്കുകയായിരുന്നു. 

കേസില്‍ ബംഗാരു ലക്ഷ്മണിന് നാലു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം വെറും തടവും അനുഭവിക്കണം. കരസേനയ്ക്കുള്ള തെര്‍മല്‍ ഇമേജര്‍ വാങ്ങുന്നതിനു കരാര്‍ ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നാണ് വെസ്റ്റ്‌ലാന്‍ഡ് ഇന്റര്‍നാഷനല്‍ എന്ന വ്യാജ കമ്പനിയുടെ പ്രതിനിധികളായി ചമഞ്ഞ മാധ്യമപ്രതിനിധികള്‍ക്കു ബംഗാരു വാക്കു നല്‍കിയത്. 

തനിക്കുള്ള പ്രതിഫലത്തിന്റെ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വാങ്ങിയ ബംഗാരു, ബാക്കി നാലു ലക്ഷം ഡോളറായി നല്‍കാന്‍ പറഞ്ഞു. 200 കോടിയുടെ കച്ചവടത്തിന്റെ കമ്മിഷന്‍ തുക എങ്ങനെ കൈമാറണമെന്നതു ട്രഷറര്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി കോടതി കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക