നടി തമന്ന മുംബൈയില്‍ 16.60
കോടി രൂപയുടെ പുതിയ അപ്പാര്‍ട്ട്മെന്റ് വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മുംബൈ-ജൂഹി, വെര്‍സോവ ലിങ്ക്
റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്ളാറ്റ് സമുച്ചയത്തിലെ 14-#ാ#ം നിലയിലെ
ഫ്ളാറ്റാണ് തമന്ന സ്വന്തമാക്കിയതെന്നും ചതുരശ്ര അടിക്ക് ഇരട്ടി വിലയാണ് താരം
നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ദേശീയ മാധ്യമങ്ങളിലടക്കം ഈ
വാര്‍ത്ത വന്നിട്ടും തമന്ന ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മുംഭൈ
മിററിന് നല്കിയ അഭിമുഖത്തില്‍ ഫ്ളാറ്റിന്റ വിലയെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കും
അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് താരം.
താനൊരു സിന്ധി മത
വിശ്വാസിയാണെന്നും തനിക്കെങ്ങനെ ഫ്ളാറ്റ് ഇരട്ടി വില നല്കി വാങ്ങാന്‍
കഴിയുമെന്നുമാണ് തമന്ന ചോദിക്കുന്നത്. വാര്‍ത്ത കണ്ട് തന്നെ സ്കൂളില്‍
പഠിപ്പിച്ച ഒരു അധ്യാപിക വാര്‍ത്തയുടെ കോപ്പി അയച്ചു
കൊടുക്കുകയായിരുന്നു.
`` ഇതു പോലുള്ള ഊഹാപോഹങ്ങള്‍ക്ക് ഞാനെങ്ങനെ മറുപടി
പറയും. ഞാന്‍ ഒരു സിന്ധി മത വിശ്വാസിയാണ്. എനിക്കെങ്ങനെ ഇരട്ടി വില കൊടുത്ത് ഒരു
ഫ്ളാറ്റ് സ്വന്തമാക്കാനാകും എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. ആളുകള്‍
ഇതിനേ കുറിച്ച് ഇങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഞാന്‍
ഒരു വീട് വാങ്ങി.
പക്ഷേ അതിന് ഇരട്ടി വില നല്‍കിയിട്ടില്ല. വീട് ശരിയായാല്‍ ഉടനേ
ഞാനും എന്റെ കുടുംബവും അങ്ങോട്ട്മാറും. എനിക്ക് വളരെ ലളിതമായ വീടാണ്
താല്പര്യം.'' തമന്ന പറയുന്നു.
ചിരഞ്ജീവി നായകനായി എത്തുന്ന സായ് രാ ആണ്
തമന്നയുടെ അടുത്ത ചിത്രം.
അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി
എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എത്തുന്ന ചിത്രം സംവിധാനം
ചെയ്യുന്നത് സുധീര്‍ റെഡഢിയാണ്.