Image

കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷവാര്‍ത്തയെത്തി; സമീറ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Published on 14 July, 2019
കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷവാര്‍ത്തയെത്തി; സമീറ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

കാത്തിരിപ്പിനൊടുവില്‍ നടി സമീറ റെഡ്ഡി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ വിരളില്‍ പിടിച്ച്‌ കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിവൂടെ പങ്കുവെച്ച്‌ നടി തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.ആശംസകൾ വന്നു നിറയുകയാണ് നടിക്ക്.

Sameera Reddy

 

 

ഞങ്ങളുടെ കുഞ്ഞു മാലാഖ ഇന്ന് രാവിലെ എത്തി..എന്റെ പെണ്‍കുഞ്ഞ്..എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി...മകള്‍ ജനിച്ച വിവരം പങ്കുവച്ചു കൊണ്ട് സമീറ കുറിച്ചു.

Sameera Reddy

2014ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്. മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക