ജനപ്രിയ നായകൻ ദിലീപ് തകർത്തഭിനയിച്ച ശുഭരാത്രിയെ പ്രശംസിച്ച് മാധ്യമ പ്രവര്‍ത്തകയും അവതാരകയുമായ ജയന്തി നരേന്ദ്രനാഥ്.ശുഭരാത്രി പോലെയുള്ള ചിത്രങ്ങളാണ് ഇന്ന് ആവശ്യം.നന്മ വറ്റി എന്ന് ഉറക്കെ പറയേണ്ടിവരുന്ന ഈ കാലത്ത് നന്മയുടെ ഉറവയായി ശുഭയാത്രയെന്ന് ജയന്തി തന്റെ ഇൻസ്റാമ്ഗ്രാമിൽ കുറിച്ചു.ദിലീപിനൊപ്പം നായികയായി അനുസിത്താര എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയായിരുന്നു.ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്..വ്യാസന് കെ പി ആണ് ചിത്രത്തിന്റെ സംവിധായകന്.
സിദീഖ് ,അജു വര്‍ഗ്ഗീസ്, വിജയ് ബാബു, മണികണ്ഠന്, നാദിര്‍ഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ്കുമാര്, സുധി കോപ്പ, അശോകന്, ഹരീഷ് പേരടി, കലാഭവന്‍ ഹനീഫ്, ജയന് ചേര്‍ത്തല, ജോബി പാല, ആശാ ശരത്ത്, ഷീലു എബ്രാഹം, ശാന്തി കൃഷ്ണ, സ്വാസിക, കെ പി എ സി ലളിത, തെസ്നി ഖാന്, രേഖാ രതീഷ്, ശോഭ മോഹന്‍, സരസാ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിച്ചിരിക്കുന്നത് . ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകർന്നു . എഡിറ്റിംഗ് നിര്‍വ്വഹിച്ചത് ഹേമന്ദ് ഹര്‍ഷനാണ്.