മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് 10പേര് മരിച്ചു; പത്തുപേരുടെ നില ഗുരുതരം
Published on 16 July, 2019
മുംബൈ:സൗത്ത് മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് 10 മരണം.
കെട്ടിടത്തിനുള്ളില്‍ നാല്പതോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.10 പേരെ
ഗുതുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ചവരില്അഞ്ച്
പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡോങ്ഗ്രിയിലെ തണ്ടല്സ്ട്രീറ്റിലുള്ള
കെട്ടിടമാണ് തകര്‍ന്നുവീണത്. നൂറുവര്‍ഷം പഴക്കമുള്ള നാല് നില കെട്ടിടമാണ്
പൊളിഞ്ഞുവീണത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
കെട്ടിടത്തിനുള്ളില്‍ എട്ടോളം കുടുംബങ്ങള്കഴിഞ്ഞിരുന്നുവെന്നാണ്
വിവരം.
ദേശീയദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് പ്രദേശത്ത്
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും
പുരോഗമിക്കുകയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല