Image

നല്ലതുപറയാനും ചെയ്യാനും രാമായണം (രാമായണ ചിന്തകള്‍ 1:അനില്‍ പെണ്ണുക്കര)

Published on 16 July, 2019
നല്ലതുപറയാനും ചെയ്യാനും രാമായണം (രാമായണ ചിന്തകള്‍ 1:അനില്‍ പെണ്ണുക്കര)
വാക്കിനോളം ശക്തിയുള്ള മറ്റൊന്ന് ഇന്ന് ലോകത്തില്ല .ലോകത്തിന്റെ സര്‍വ സന്തോഷങ്ങള്‍ക്കും,ദുഃഖത്തിനും വാക്കുകള്‍ തന്നെയാണ് ഹേതു . വാക്കിനു വലിയ ശക്തിയുണ്ടെന്ന്  തെളിയിക്കുകയാണ് രാമായണം .

മാരീചന്‍ പൊന്മാനായിവന്ന് സീതാഹൃദയം കവരുന്നത് രാമായണത്തിന്റെ  വഴിത്തിരുവാണ്.രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്ന് .  മോഹങ്ങള്‍ പിടിതരാത്ത മാന്‍ കണക്കെ നമുക്ക് മുന്നില്‍ എന്നും പാഞ്ഞുകൊണ്ടിരിക്കും എന്ന് നമ്മെ ആ ഒറ്റ സംഭവം ഓര്‍മ്മിപ്പിക്കുന്നു .മോഹത്തിന്  പിന്നാലെപായുന്ന ഏതുസീതയും രാമനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ഏതുലക്ഷ്മണനും ദുരിതത്തില്‍ പെടുകയേ ഉള്ളൂ എത്ര മനോഹരമായിട്ടാണ് രത്‌നാകരന്‍ എന്ന വാല്മീകി പറഞ്ഞുവയ്ക്കുന്നത് .

മനുഷ്യന്‍ മോഹങ്ങളുടെ പിടിയില്‍പ്പെട്ടതാണ് , അവയെ എയ്തു പിടിക്കാന്‍ ശ്രമിക്കുന്നതാണ് വര്‍ത്തമാനകാലത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും കാരണം  ഈ ആശ ഏതെല്ലാം തരത്തിലാണ് നമ്മേ കൊണ്ടികളില്‍ ചാടിക്കുന്നത്. പത്തു കിട്ടുമ്പോള്‍ നൂറു വേണമെന്ന് തോന്നുന്നത് ഈ മോഹമല്ലേ .ഇവിടെ സീതയുടെ വരവിട്ട വാക്കും വരവിട്ട നീക്കവുമാണ് രാമായണത്തില്‍ രാമാനയത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നത്.

സീതയുടെ ദുഷിച്ച വാക്കുകള്‍ സൗമിത്രിയുടെ ഉള്ളം കുത്തിയിളക്കുമ്പോള്‍ സീതയെ കാത്തുകൊള്ളാന്‍ പ്രാര്‍ത്ഥിച്ച് ലക്ഷ്മണരേഖ വരച്ച് അദ്ദേഹം രാമനെത്തേടി പോകുന്നു. സീതയുടെ വരവിട്ടവാക്കും വരവിട്ട പോക്കും പിന്നീട് അനര്‍ത്ഥമാകുകയാണല്ലോ .

ഇന്ദ്രത്വം വരമായി ആവശ്യപ്പെടുന്ന കുംഭകര്‍ണ്ണന്റെ നാവു പിഴയും വാക്കിന്റെ മൂല്യവും അര്‍ത്ഥവും ഗൗരവവും കാട്ടിത്തരുന്ന ഉദാഹരണമാണ്.

"വാരിധി തന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ പദാവലി തോന്നുമാറ കണം" എന്നാണ് എഴുത്തച്ഛനും പ്രാര്‍ത്ഥിക്കുന്നത്. "നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം" എന്ന് പ്രാര്‍ത്ഥിക്കുന്നതും വാക്കിന്റെകരുത്ത് വെളിവാക്കുന്നു. നല്ലതുപറയാനും ചെയ്യാനും രാമായണം നമ്മോട് ആവശ്യപ്പെടുന്നു.



നല്ലതുപറയാനും ചെയ്യാനും രാമായണം (രാമായണ ചിന്തകള്‍ 1:അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക